sachin tendulkar reveals what he told to williamson
കെയ്ന്‍ വില്യംസണായിരുന്നു ഈ ലോകകപ്പിന്റെ യഥാര്‍ത്ഥ നായകന്‍.
ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് ബൗണ്ടറികളുടെ എണ്ണത്തില്‍ ന്യൂസിലന്‍ഡ് തോറ്റെങ്കിലും ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ന്യൂസിലന്റും അവരുടെ നായകന്‍ വില്യംസണും കുടിയേറി കഴിഞ്ഞു. ടൂര്‍ണമെന്റിന്റെ താരമായ വില്യംസണ് മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം സമ്മാനിച്ചതാകട്ടെ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും. 2003ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റപ്പോള്‍ ടൂര്‍ണമെന്റിന്റെ താരമായത് സച്ചിനായിരുന്നു. അതുകൊണ്ടുതന്നെ വില്യംസണ് പുരസ്‌കാരം സമ്മാനിക്കാന്‍ ഇത്തവണ സച്ചിനേക്കാള്‍ അര്‍ഹനായ മറ്റൊരു താരമുണ്ടായിരുന്നില്ല.
വില്യംസണ് സച്ചിന്‍ പുരസ്‌കാരം കൈമാറുന്നതും ചെറിയ വാക്കുകളില്‍ എന്തോ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.