bjp offering crores to congress mlas' to cheat government
രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെ കര്‍ണാടകയില്‍ സഖ്യസര്‍ക്കാറിനെ വീഴ്ത്താന്‍ ബിജെപി നീക്കങ്ങള്‍ സജീവമാക്കുകയാണ്. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിനെ വീഴ്ത്താന്‍ തങ്ങള്‍ ശ്രമിക്കില്ലെന്നും, സര്‍ക്കാര്‍ താനെ നിലംപതിക്കുമെന്നുമായിരുന്നു ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന കൂടുതല്‍ എംഎല്‍എമാരെ രാജിവെപ്പിക്കാനുള്ള നീക്കം ബിജെപി അണിയറയില്‍ സജീവമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിജെപിയില്‍ ചേരുന്നതിന് 40 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്.