ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ ഉൾപ്പെടെ പ്രമുഖ ബിജെപി നേതാക്കൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യോഗാ ദിനാചാരണം നയിക്കും. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയാണ് ഇക്കുറി പ്രദാന വേദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖർ ഇവിടെ യോഗാഭ്യാസങ്ങൾ നടത്തും.