high price for fishes in kerala
സാധാരണക്കാരന്റെ മത്സ്യമാണ് മത്തി. ഏറ്റവും വില കുറവില്‍ ലഭ്യമാണ് എന്നത് തന്നെയാണ് സാധാരണക്കാര്‍ക്ക് മത്തിയെ പ്രിയങ്കരമാക്കിയത്. എന്നാല്‍ ഇനി മത്തി വാങ്ങാന്‍ നേരം എല്ലാവരും രണ്ടു വട്ടം ആലോചിക്കും. കാരണം പൊള്ളുന്ന വിലയാണ് ഇപ്പോള്‍ മത്തിക്ക്. ഇന്നലെ പാലക്കാട്ട് ഒരു കിലോ മത്തിക്ക് 300 രൂപയായിരുന്നു വില. കഴിഞ്ഞ മാസം 160 രൂപയായിരുന്നു. അടിക്കടി ഇങ്ങനെ വില ഉയര്‍ന്നാല്‍ മീന്‍ കഴിക്കണം എന്ന് തോന്നിയാല്‍ എന്ത് ചെയ്യുമോ എന്തോ