BJP Leaders Hand Shake Yathish Chadra IPS in Guruvayur
മോദിയെ സ്വീകരിക്കാന്‍ ബിജെപി നേതാക്കളായ സുരേന്ദ്രനും രാധാകൃഷ്ണനും എത്തിയിരുന്നു. ഈ വേളയിലാണ് ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നില്‍ വച്ച് നേതാക്കള്‍ യതീഷ് ചന്ദ്രയെ കണ്ടുമുട്ടിയത്. ഇവരുടെ അടുത്തേക്ക് ചിരിയോടെ വന്ന കമ്മീഷണറെ ബിജെപി നേതാക്കള്‍ കൈനീട്ടി സ്വീകരിച്ചു. മൂന്നുപേരും കുശലം പറഞ്ഞു. മൂവരെയും മുഖത്ത് പഴയ പിണക്കമൊന്നുമുണ്ടായിരുന്നില്ല.