Monsoon may reach Kerala on June 8, Orange alert in 4 districts
സംസ്ഥാനത്ത് കാലവര്‍ഷം നാളെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണ ജൂണ്‍ ഒന്നോട് കൂടിയെത്താറുള്ള കാലവര്‍ഷം ഇത്തവണ ഒരാഴ്ചയോളം വൈകിയാണ് എത്തുന്നത്. അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ജൂണ്‍ ഒമ്പതോട് കൂടി ശക്തി പ്രാപിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്