father dies on daughter's marriage day
മകളുടെ വിവാഹത്തലേന്ന് പിതാവ് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം പുത്തൻതുറ സ്വദേശിയും കരമന സ്റ്റേഷനിലെ അഡീഷണൽ എസ്ഐയുമായ വിഷ്ണുപ്രസാദ് ആണ് മരിച്ചത്. അച്ഛന്റെ മരണവിവരം അറിയാതെ മകൾ നീണ്ടകര പരിമണം ക്ഷേത്രത്തിൽ ഞായറാഴ്ച വിവാഹിതയായി. വിവാഹത്തലേന്ന് വീട്ടിലൊരുക്കിയ സത്‌കാരത്തിൽ പാടുമ്പോഴാണ് വിഷ്ണുപ്രസാദ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല