മോദി അധികാരത്തിലേറും മുന്നേ തുടങ്ങി ഗോരക്ഷകരുടെ അഴിഞ്ഞാട്ടവും മുസ്ലീം വിരോധവും

Oneindia Malayalam 2019-05-27

Views 136

മോദി വ്യാഴാഴ്ച സത്യ പ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ ഏറും. 2014നേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെച്ചാണ് അധികാരത്തിലേക്ക് ഉള്ള രാജകീയ പ്രവേശം. 303 സീറ്റുകള്‍ ബി.ജെ.പി ഒറ്റയ്ക്ക് കയ്യടക്കിയാണ് രണ്ടാം മോദി സര്‍ക്കാര്‍ എത്തുന്നത്. എന്നാല്‍ ആ വരവില്‍ ചില ആശങ്കകള്‍ നിറയുകയാണ് സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍. ആദ്യത്തേത് ഗോ സംരക്ഷകരുടെ അഴിഞ്ഞാട്ടത്തിന് കടിഞ്ഞാണിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുമോ. കഴിഞ്ഞ ഭരണ കാലയളവിലെ ചില അക്രമങ്ങളെ സൂചിപ്പിച്ചു കൊണ്ട് തുടങ്ങട്ടെ. 28-09-2015 ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ സ്വന്തം വീട്ടില്‍ പശു ഇറച്ചി സൂക്ഷിച്ചു എന്നാരോപിച്ച് ജനക്കൂട്ടം വീട് തകര്‍ത്ത് മുഹമ്മദ് അഹ്ലാഖിനെ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു. 3-03-2017 രാജസ്ഥാനിലെ അല്‍വാറില്‍ പശുക്കടത്ത് എന്നാരോപിച്ച് ജനക്കൂട്ടം പെഹ്ലു ഖാന്‍ എന്ന കര്‍ഷകനെ മര്‍ദ്ദിച്ചു കൊന്നു. 22-06-2017 ഹരിയാനയില്‍ വെറും 16 വയസ്സുള്ള ജുനൈദിനെ പശുവിനെ തിന്നുന്നവന്‍ എന്നാരോപിച്ച് ഒരു സംഘം ആളുകള്‍ ഓടുന്ന ട്രെയിനില്‍ വച്ച് കൊലപ്പെടുത്തി, ഇക്കഴിഞ്ഞ ഏപ്രിലില്‍ അസമില്‍ ഷൗക്കത്ത് അലി എന്ന മുസ്ലീം വൃദ്ധനെ ബീഫ് വിറ്റു എന്നാരോപിച്ച് ആള്‍ക്കൂട്ടം വളഞ്ഞിട്ട് തല്ലി. ചില ഉദാഹരണങ്ങള്‍ മാത്രമാണ്. എന്നാല്‍ രണ്ടാം ഭരണ കാലഘട്ടം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഗോസംരക്ഷകര്‍ എന്ന പേരില്‍ കുപ്പായം അണിഞ്ഞ് ഇറങ്ങി കഴിഞ്ഞു കുറച്ചാളുകള്‍
India's Muslims fear for their future under Narendra Modi

Share This Video


Download

  
Report form
RELATED VIDEOS