Lok Sabha Election results 2019: Amit Sha won Gandhinagar constituency
ഗാന്ധി നഗർ മണ്ഡലത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് കൂറ്റൻ വിജയം. അഞ്ചരലക്ഷത്തിലേറെ വോട്ടുകൾക്കാണ് ഗാന്ധിനഗറിൽ അമിത് ഷാ വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി സിജെ ചൗവ്ഡയെ ബഹുദൂരം പിന്നിലാക്കിയാണ് അമിത് ഷായുടെ വിജയം. ബിജെപിയുടെ മുതിർന്ന നേതാവായ എൽ കെ അദ്വാനിയുടെ സിറ്റിംഗ് സീറ്റായിരുന്നു ഗാന്ധിനഗർ.