Lok Sabha Election 2019:karnatak,bjp leading
എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെച്ചുകൊണ്ട് കര്‍ണാടകയില്‍ ബിജെപിയുടെ വ്യക്തമായ മുന്നേറ്റം. സംസ്ഥാനത്ത് ആകെയുള്ള 28 സീറ്റില്‍ 22 ഇടത്തും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വലിയ തിരിച്ചടിയാണ് കര്‍ണാടകയില്‍ സംഭവിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 4 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. 2 ഇടത്ത് മാത്രമാണ് ജെഡിഎസ് ലീഡ് നിലനിര്‍ത്തുന്നത്.