പതിനേഴാമത് ലോക്സഭയിലേക്കുള്ള ഏഴ്ഘട്ട തിരഞ്ഞെടുപ്പും പൂര്‍ത്തിയായി കഴിഞ്ഞു. ഒരുമാസത്തിലേറെയായി നീണ്ടു നിന്നു വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ വിധിയറിയാന്‍ ഇനി നാലുനാള്‍ മാത്രമാണ് ബാക്കിയുള്ളത്. മുന്നണികളുടെ ആകാംക്ഷകള്‍ വര്‍ധിപ്പിച്ചു കൊണ്ട് ഏഴാംഘട്ടത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടന്‍ തന്നെ ടിവി ചാനലുകള്‍ വിവിധ ഏജന്‍സികളുമായി നടത്തിയ എക്സിറ്റ് പോള്‍ പ്രവചനങ്ങളും പുറത്തു വന്നുകഴിഞ്ഞു.