Modis kedarnath visit evokes trolls in social media
ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട പ്രചരണവും പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ഗുഹയിലേക്ക് തിരിച്ച യാത്രയ്ക്ക് ചില്ലറ പരിഹാസമൊന്നുമല്ല ഉയര്‍ന്നത്. കാവി പുതച്ച് കണ്ണടയിട്ട് രുദ്ര ഗുഹയില്‍ ധ്യാനത്തിനിരിക്കുന്ന മോദിയുടെ ചിത്രം വന്‍ വൈറലായി കഴിഞ്ഞു. സോഷ്യല്‍ മീഡിയയെ 'ഹഠാദാകര്‍ഷിച്ച രുദ്ര ഗുഹ' മോദിയുടെ താത്പര്യ പ്രകാരമാണ് നിര്‍മ്മിച്ചത്. എട്ട് ലക്ഷം രൂപയാണത്രേ ഗുഹയ്ക്കായി ചെലവായത്.