Lal Jose and Biju Menon's movie 41 shooting over
ബിജു മേനോനെ നായകനാക്കി ലാല്‍ ജോസിന്റെ സംവിധാത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നാല്‍പ്പത്തിയൊന്ന്. നിമിഷ സജയനാണ് നായിക. ഇവരെ കൂടാതെ രണ്ട് പുതുഖങ്ങള്‍ നായിക നായകന്മാരായി എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേരളത്തെ ഞെട്ടിച്ചൊരു സംഭവമായിരിക്കും സിനിമയുടെ ഇതിവൃത്തമായി വരുന്നത്. നാല്‍പ്പത്തിയൊന്ന് കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. കണ്ണൂരില്‍ നിന്നും തെക്കന്‍ ജില്ലയിലേക്കുള്ള ഒരു യാത്രയാണ് സിനിമയുടെ പ്രമേയം.