Stop PM Modi From Making 'Objectionable Comments': Amethi Youth Writes To EC With 'Blood'
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് രക്തംകൊണ്ട് എഴുതിയ കത്തയച്ച് യുവാവ്.ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള അഭിപ്രായങ്ങള്‍ പറയുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് നരേന്ദ്രമോദിയോട് ആവശ്യപ്പെടണമെന്നാണ് കത്തില്‍ മനോജ് കശ്യപ് എന്ന യുവാവ് ആവശ്യപ്പെടുന്നത്.മുന്‍പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയ്ക്കെതിരായ പ്രസ്താവന അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. അമേഠിക്കാരെ സംബന്ധിച്ച് രാജീവ് ഗാന്ധിയ്ക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയവര്‍ക്കൊപ്പം നില്‍ക്കുന്നവരും അവരെ പിന്തുണയ്ക്കുന്നവരുമാണ്-മനോജ് കശ്യപ് പറഞ്ഞു