EVMs found in Muzaffarpur's hotel during polling, Probe started
ബിഹാറില്‍ പുതിയ വിവാദം. വോട്ടിങ് മെഷീനുകളും മറ്റു യന്ത്രങ്ങളും ഹോട്ടലില്‍ കണ്ടെത്തി. വിവരം ലഭിച്ചെത്തിയ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം വ്യാപക തിരച്ചില്‍ നടത്തി. ശക്തമായ നടപടി ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് അലോക് രഞ്ജന്‍ ഘോഷ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ഉദ്യോഗസ്ഥരുടെ വീഴ്ചയാണിതെന്ന് കരുതുന്നു.വോട്ടിങ് മെഷീന് തകരാറുകള്‍ സംഭവിച്ചാല്‍ പകരം ഉപയോഗിക്കാന്‍ കൊണ്ടുവന്ന മെഷീനുകളാണ് ഹോട്ടലില്‍ നിന്ന് ലഭിച്ചത്. പലയിടങ്ങളിലും വോട്ടിങ് മെഷീനില്‍ തകരാറുകള്‍ സംഭവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വോട്ടിങ് മെഷീന്‍ ഹോട്ടലില്‍ നിന്ന് കണ്ടെത്തിയത്.