കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് കഴിഞ്ഞതോടെ തിരഞ്ഞെടുപ്പിലെ പ്രകടനത്തെക്കുറിച്ചുള്ള വിലയിരുത്തലിലേക്ക് പാർട്ടികൾ കടന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന ആർ.എസ്.എസ് യോഗത്തിൽ സംസ്ഥാനത്ത് ബി.ജെ.പിയുടെ വിജയ സാധ്യതയെകുറിച്ച് വിശദമായ ചർച്ച നടന്നു. കൊച്ചിയിലെ ആർ.എസ്.എസ് കാര്യാലയത്തിലായിരുന്നു യോഗം. വോട്ടെടുപ്പും പ്രചാരണവും വിലയിരുത്തിയ യോഗത്തിൽ തിരുവനന്തപുരവും പത്തനംതിട്ടയിലും താമരവിരിയുമെന്ന് ഉറപ്പാക്കിയിരിക്കുകയാണ്. ഇതിൽ തലസ്ഥാനത്തെ വിജയം സുനിശ്ചിതമാണെന്നും പത്തനംതിട്ടയിൽ ആകെ പോൾ ചെയ്ത പത്തു ലക്ഷം വോട്ടുകളിൽ നാലുലക്ഷത്തിനടുത്ത് വോട്ട് സുരേന്ദ്രൻ നേടുമെന്നും ബാക്കി എൽ.ഡി.എഫിനും യു.ഡി.എഫിനും തുല്യമായി ലഭിച്ചാൽ സുരേന്ദ്രൻ വിജയിക്കുമെന്നും കണക്കുകൂട്ടി.
#malayalamnews #Politicalnews #malayalamlatestnews #keralanews #malayalamexpresstv #Latestnewsmalayalam #malayalamtrendingnews #trendingnews #toptrendingvideos #latestnewskerala #keralanews #hotnews #indiannews #newsinmalayalam #malayalamvartha #indiantopnewsupdate #newsupdates #sounthindiannews