why csk captain ms dhoni refused to take single against rcb
ഐപിഎല്ലില്‍ ഞായറാഴ്ച രാത്രി നടന്ന ത്രില്ലറില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ കൈയെത്തുംദൂരത്ത് ജയം വഴുതിപ്പോയതിന്റെ നിരായിലാണ് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ്. അവസാന പന്തിലേക്കു നീണ്ട ആവേശപ്പോരില്‍ ഒരു റണ്ണിനാണ് ആര്‍സിബി ജയിച്ചുകയറിയത്. ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ (48 പന്തില്‍ 84*) ഹീറോയിസത്തിനും സിഎസ്‌കെയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഏഴു കൂറ്റന്‍ സിക്‌സറും അഞ്ചു ബൗണ്ടറികളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.