ജീവിതകാലം മുഴുവന്‍ വയനാടിനോട് ഒപ്പം ഉണ്ടാകും

Oneindia Malayalam 2019-04-17

Views 237

HERE TO UNDERSTAND WHAT IS INSIDE PEOPLE'S HEART: RAHUL GANDHI
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ രണ്ടാംഘട്ട പ്രചാണം പൊടിപൊടിക്കുകയാണ്. ജനങ്ങളുട പള്‍സ് അറിഞ്ഞാണ് അദ്ദേഹത്തിന്റെ പ്രസംഗം.. രാഹുല്‍ വയനാടിന് പുറമേ അമേഠിയില്‍ കൂടി മത്സരിക്കുമ്പോള്‍ ഏത് നിലനിര്‍ത്തും എന്നുള്ള സംശയങ്ങളും ജയിച്ച് കഴിഞ്ഞാല്‍ പിന്നെ വയനാട്ടിലേക്ക് തിരിഞ്ഞ് നോക്കില്ല എന്നും ഒക്കെയുള്ള എതിര്‍ ചേരിയുടെ ആരോപണങ്ങള്‍ക്കും തക്ക മറുപടിയാണ് സുല്‍ത്താന്‍ ബത്തേരിയിലെ പ്രസംഗത്തില്‍ നല്‍കിയത്. ദക്ഷിണേന്ത്യയും പ്രധാനം എന്ന് പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട്ടുകാര്‍ക്ക് ഒപ്പം എക്കാലവും താന്‍ കൂടെ ഉണ്ടാകും എന്ന ഉറപ്പും നല്‍കി. മോദിയെപ്പോലെ മന്‍ കി ബാത്തിനല്ല താന്‍ വയനാട്ടില്‍ എത്തിയത് നിങ്ങളുടെ ഹൃദയം അറിയാനും നിങ്ങളിലൊരാളായി പ്രവര്‍ത്തിക്കാനും ആണ് എന്നുള്ള വാക്കുകളെ ജനങ്ങള്‍ ആവേശപൂര്‍വ്വം ഏറ്റെടുത്തു. പ്രസംഗത്തില്‍ നരേന്ദ്ര മോദിയെ കാര്യമായി തന്നെ കടന്നാക്രമിച്ചിട്ടുണ്ട് രാഹുല്‍

Share This Video


Download

  
Report form
RELATED VIDEOS