മോദി സര്‍ക്കാരിന്റെ ജനപ്രീതി ഇടിഞ്ഞുതാഴ്ന്നു | Oneindia Malayalam

Oneindia Malayalam 2019-04-15

Views 306

BJP government's approval ratings drop by 12 points in a month: CVOTER-IANS tracker
ലോക്സഭാ തിരഞ്ഞെടുപ്പിനോട് അടുത്ത ഒരു മാസത്തിനിടെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനപ്രീതി വന്‍തോതില്‍ ഇടിഞ്ഞെന്ന് റിപ്പോര്‍ട്ട്. ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീടാണ് കുത്തനെ ഇടിഞ്ഞതെന്ന് സിവോട്ടര്‍-ഐഎഎന്‍എസ് ട്രാക്കര്‍ സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ മോദി സര്‍ക്കാരിന്റെ ജനപ്രീതി ഇടിഞ്ഞത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ബാലാക്കോട്ട് ആക്രമണം ജനപ്രീതി കൂട്ടിയെങ്കിലും പിന്നീട് അതേ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ മോദി സര്‍ക്കാരിന് തിരിച്ചടിയാകുകയായിരുന്നു എന്നാണ് വിലയിരുത്തല്‍. പ്രതിപക്ഷത്തിന് പ്രതീക്ഷ നല്‍കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS