സുരേഷ് ഗോപി വന്നതോടെ തൃശൂർ മണ്ഡലത്തിലെ മത്സരം പുതിയ തലത്തിലേക്ക്

malayalamexpresstv 2019-04-14

Views 32

ബി.ജെ.പി സ്ഥാനാർത്ഥിയായി സുരേഷ് ഗോപി വന്നതോടെ തൃശൂർ മണ്ഡലത്തിലെ മത്സരം പുതിയ തലത്തിലേക്ക് വന്നിരിക്കുന്നത്. കരുത്തുറ്റ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ താരമാണ് സുരേഷ് ഗോപി. അനീതിക്കും അഴിമതിക്കുമെതിരെ പോരാടുന്ന, ഉറക്കെ ശബ്ദിക്കുന്ന നിരവധി കഥാപാത്രങ്ങൾക്കാണ് അദ്ദേഹം ജീവൻ പകർന്നത്. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനാവണമെന്ന തന്നിലുള്ള ആഗ്രഹമായിരിക്കും അത്തരം കഥാപാത്രങ്ങൾക്ക് ഊർജ്ജം നൽകിയിരുന്നതെന്നും അദ്ദേഹം ഓർക്കുന്നു. എന്നാൽ അത്തരത്തിൽ ശക്തമായ കഥാപാത്രങ്ങളായി അഭിനയിക്കുന്ന സമയത്ത് പോടാ എന്ന് പോലും വിളിക്കാൻ തനിക്കാവുമായിരുന്നില്ലെന്ന് ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേ സുരേഷ് ഗോപി പറയുന്നു. വെള്ളിത്തിരയിൽ ചെയ്ത ശക്തമായ കഥാപാത്രങ്ങളുടെ സ്വഭാവം പിന്നീട് ജിവതത്തിലും പ്രവർത്തിയിലും തന്നിലേക്ക് വരികയായിരുന്നുവെന്നും അദ്ദേഹം പറയുന്നു

#sureshGopi #BJP #Thrissur

Share This Video


Download

  
Report form
RELATED VIDEOS