ലൂസിഫറിനെ വെട്ടാന്‍ മധുരരാജയുടെ പടപുറപ്പാട്. ഇരു താരങ്ങളുടേയും ആരാധകര്‍ക്ക് ഇത് ആഘോഷ കാലം. ഒപ്പം വാശി നിറഞ്ഞ ഫാന്‍സ് ഫൈറ്റും. 100 കോടി ക്ലബ്ബില്‍ ലാലേട്ടന്റെ ലൂസിഫര്‍ ഇടംപിടിച്ചതോടെ രാജയ്ക്കും അത് അസാധ്യമല്ല എന്നാണ് മമ്മൂക്കയുടെ ആരാധക വൃന്ദം വാദിക്കുന്നത്. ഇങ്ങനെ പ്രതീക്ഷയുടെ കൊടുമുടി കയറ്റിയിരിക്കുകയാണ് മധുരരാജ. പോക്കിരിരാജ വന്ന് ജനമനസ്സിനെ കീഴടക്കി ഒമ്പത് വര്‍ഷത്തിന് ശേഷമാണ് രാജ 2വിന്റെ രംഗ പ്രവേശം. മധുരയില്‍ നിന്നുള്ള വരവിനെക്കുറിച്ചറിയാന്‍ അക്ഷമരായി കാത്തിരിക്കുകയാണ് എല്ലാവരും. വിഷമിക്കേണ്ട മണിക്കൂറുകള്‍ കൂടിയേ ചിത്രത്തിനായി കാത്തിരിക്കേണ്ടതുള്ളൂ. മധുരരാജയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം മമ്മൂക്ക വാചാലനാകുമ്പോള്‍ അത് ജനങ്ങള്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇന്നലെ കൊച്ചിയില്‍ പ്രൗഢ ഗംഭീര വേദിയില്‍ ചിത്രത്തിന്റെ എല്ലാ താരങ്ങളുടേയും അണിയറ പ്രവര്‍ത്തകരുടേയും സാന്നിധ്യത്തില്‍ നടന്ന സിനിമയുടെ പ്രീ ലോഞ്ച് ആണ് ഇപ്പോഴത്തെ സംസാര വിഷയം. ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചുമൊക്കെ പരിചിതമാണെങ്കിലും ഇതാദ്യമായാണ് പ്രീ ലോഞ്ച് എന്ന ആശയവുമായി ഒരു സിനിമയെത്തിയിട്ടുള്ളത്
Mammootty's mass dialogue in Maduraraja pre-launch