ഫ്രാൻസിൽ നിന്നും യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട റാഫേൽ ഇടപാടിലെ പുറത്തുവന്ന രേഖകൾ സ്വീകരിക്കാമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. പ്രതിരോധ മന്ത്രാലയത്തിൽ നിന്നും മോഷണം പോയ രേഖകൾ സ്വീകരിക്കുന്നത് രാജ്യസുരക്ഷയ്‌ക്ക് വിരുദ്ധമാണെന്ന കേന്ദ്രം തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പുതിയ രേഖകൾ പുനപരിശോധന ഹർജിക്കൊപ്പം പരിഗണിക്കും. • റാഫേൽ 'മോഷണ ' രേഖകൾ: വിധി ഇന്ന്റാഫേൽ ഇടപാട് ശരിവച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യശ്വന്ത് സിൻഹ, അരുൺഷൂരി, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, എന്നിവരാണ് റിവ്യൂ ഹർജി നൽകിയത്. ഈ ഹർജിക്കൊപ്പം ദി ഹിന്ദു ദിനപത്രം പുറത്തുവിട്ട, ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതടക്കം സൂചിപ്പിക്കുന്ന പ്രതിരോധ മന്ത്രാലയ രേഖകളുടെ പകർപ്പുകൾ ചേർത്തിരുന്നു. രഹസ്യം എന്ന് രേഖപ്പെടുത്തിയ ഈ രേഖകൾ മോഷ്ടിച്ചതാണെന്നും നിയമവിരുദ്ധമായി നേടിയ രേഖകൾ പരിഗണിക്കരുതെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. പുനപരിശോധന റിപ്പോർട്ട് എന്ന് പരിശോധിക്കുമെന്ന് പിന്നീട് തീരുമാനിക്കും. അതേസമയം, തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ മുഖ്യ ആരോപണമായ റാഫേൽ ഇടപാടിൽ സുപ്രീം കോടതിയുടെ ഉത്തരവ് കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. #Rafale #Supremecourt #evidence