ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ജയിക്കുകയാണെങ്കിൽ സമാധാന ചർച്ചയ്‌ക്ക് കുറെക്കൂടി മെച്ചപ്പെട്ട സാഹചര്യമൊരുങ്ങുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. ഒരു അഭിമുഖത്തിനിടെ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടി നയിക്കുന്ന സർക്കാറാണ് അടുത്തതായി വരാൻ പോകുന്നതെങ്കിൽ കാശ്മീർ വിഷയത്തിൽ പാകിസ്ഥാനുമായി ഒരു ഒത്തുതീർപ്പ് ആവശ്യപ്പെടാൻ ഭയമായിരിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
#Pakistan #pmmodi #imrankhan