ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന യോഗം അംഗങ്ങൾ തമ്മിലുള്ള തർക്കത്തിനിടയാക്കി

malayalamexpresstv 2019-04-09

Views 14

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന യോഗം അംഗങ്ങൾ തമ്മിലുള്ള തർക്കത്തിനിടയാക്കി. ചോദ്യത്തിൽ പിശകില്ലെന്ന് ഭരണകക്ഷി അംഗങ്ങൾ വാദിച്ചപ്പോൾ റദ്ദാക്കണമെന്ന് മറ്റുള്ളവരും ആവശ്യപ്പെട്ടു. യുവതികളുടെ പ്രവേശനം സംസ്ഥാന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പൊലീസ് മേധാവിയും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇടതുപക്ഷാംഗങ്ങളിൽ ചിലർ അഭിപ്രായപ്പെട്ടു. അതിനാൽ ചോദ്യം റദ്ദാക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പറയുന്നത് ഔദ്യോഗിക രേഖയായി അംഗീകരിക്കാൻ പി.എസ്.സിയ്‌ക്ക് ബാധ്യതയില്ലെന്ന് മറുഭാഗം പറഞ്ഞു. ശബരിമലയിൽ എത്ര സ്ത്രീകൾ പ്രവേശിച്ചെന്ന കാര്യത്തിൽ തന്നെ വിവാദമുണ്ട്. അത്തരം വിവാദങ്ങളിൽ പി.എസ്.സി ഇടപെടുന്നത് ശരിയല്ലെന്ന നിലപാടിൽ ഭൂരിഭാഗം പേരും എത്തിയതോടെ ചോദ്യം റദ്ദാക്കുകയായിരുന്നു.

#psc #sabarimala #questionpaper

Share This Video


Download

  
Report form
RELATED VIDEOS