ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാം സീസണിലെ ആദ്യ ജയം തേടി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ. കളിച്ച നാല് മത്സരവും തോറ്റ ബംഗളൂരുവിന് ഇന്ന് തട്ടകത്തില്‍ ജയിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്.വിരാട് കോലി എന്ന നായകനെ സംബന്ധിച്ചും ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. ഇതുവരെ കിരീടത്തിലേക്കെത്താന്‍ കഴിയാത്ത ബംഗളൂരു ഇത്തവണയും മോശം പ്രകടനം പുറത്തെടുക്കുന്നതില്‍ ആരാധക പ്രതിഷേധം ശക്തമാവുകയാണ്.