Mumbai Indians beat Chennai Super Kings by 37 runs
ഐപിഎല്ലില്‍ ഹാട്രിക്ക് ജയവുമായി മുന്നേറിയ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിന് മുംബൈ ഇന്ത്യന്‍സിന്റെ കടിഞ്ഞാണ്‍. ഹോംഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ 37 റണ്‍സിനാണ് ധോണിയുടെ സിഎസ്കെയെ ഹിറ്റ്മാന്റെ മുംബൈ കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ചു വിക്കറ്റിന് 170 റണ്‍സാണ് നേടിയത്.