didi is a speed breaker says modi in bengal rally
പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ വികസനത്തിന് തടസം നില്‍ക്കുന്ന സ്പീഡ് ബ്രേക്കറാണ് മമത ബാനര്‍ജിയെന്ന് മോദി കുറ്റപ്പെടുത്തി. ബംഗാളില്‍ തിരഞ്ഞെടുപ്പ് റാലിക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കവേയാണ് മമതയ്ക്കെതിരെ മോദി കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.