ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ ഇത്തവണ കേരളത്തിലും തെരഞ്ഞെടുപ്പ് രംഗം കൂടുതൽ ശക്തമാകുമെന്നുറപ്പ്. ശക്തമായ ത്രികോണ മത്സരം നടക്കുന്നതിനാൽ മൂന്ന് മുന്നണികൾക്കും ഇത് അഭിമാന പോരാട്ടം തന്നെയാണ്. അതിനാൽ തന്നെ കേന്ദ്ര നേതാക്കളെയടക്കം രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ.ബിജെപിയുടെ തിരുവനന്തപുരത്തെ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് ഉദ്ഘാടനം ചെയ്യും. ഇത് കൂടാതെ കൂടുതൽ കേന്ദ്ര നേതാക്കളും കേന്ദ്ര മന്ത്രിമാരും വരും ദിവസങ്ങളിൽ എത്തുമെന്നാണ് സൂചന.പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, അടക്കമുള്ളവർ സംസ്ഥാനത്ത് പ്രാരണത്തിനെത്തിയേക്കും.
#LokSabha #bjp #congress