quite nervous after watching pant bat says ishant sharma
ഐപിഎല്ലിന്റെ പുതിയ സീസണിനു ജയത്തോടെ തുടക്കം കുറിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഞായറാഴ്ച രാത്രി നടന്ന പോരാട്ടത്തില്‍ മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയാണ് ഡല്‍ഹി 37 റണ്‍സിനു തകര്‍ത്തുവിട്ടത്. റിഷഭ് പന്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഡല്‍ഹിക്കു മികച്ച ജയം സമ്മാനിച്ചത്. അഞ്ചാമനായി ഇറങ്ങിയ പന്ത് പുറത്താവാതെ 27 പന്തില്‍ 78 റണ്‍സ് വാരിക്കൂട്ടി.