ഗ്രൂപ്പ് കളിയുടെ അനന്തരഫലമാണ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം; കോടിയേരി ബാലകൃഷ്ണൻ.

malayalamexpresstv 2019-03-23

Views 10

കോൺഗ്രസിലെ ഗ്രൂപ്പ് കളിയുടെ അനന്തരഫലമാണ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം എന്ന് കോടിയേരി ബാലകൃഷ്ണൻ. ഐ ഗ്രൂപ്പിന്‍റെ ചരട് വലിക്കുന്നത് കെസി വേണുഗോപാലാണ്. വേണുഗോപാലിന്റെ ഇടപെടലാണ് സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് നയിച്ചതെന്നാണ് കോടിയേരിയുടെ ആരോപണം. വയനാട്ടിൽ ശക്തമായ മത്സരം നടത്താൻ പോകുന്നത് ഇടത് മുന്നണിയാണ് . ഇടത് മുന്നണിക്ക് രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഭയമില്ല. ആത്മവിശ്വാസത്തോടെ തന്നെ ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിനും തിരിച്ചടിയാവും. ടി സിദ്ധീഖ് മത്സരിക്കുന്നതിൽ കോൺഗ്രസിന് അതൃപ്തിയുണ്ട്. അതിനാലാണ് രാഹുൽഗന്ധിയെ ഇറക്കിയതെന്നും കോടിയേരി ആക്ഷേപിച്ചു.

Share This Video


Download

  
Report form
RELATED VIDEOS