Rahul Gandhi may contest from 2nd seat in Wayanad
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ മല്‍സരിച്ചേക്കുമെന്ന് സൂചന. വയനാട്ടില്‍ മല്‍സരിക്കണമെന്ന് കെപിസിസി രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിച്ചു. കേരളത്തില്‍ നിന്നുള്ള ആവശ്യത്തില്‍ രാഹുല്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.