All you want to know the brain behind BJP's rise in India, That is Amit Shah
രാഷ്ട്രീയ ചാണക്യന്‍, അമിത് ഷായെന്ന പേരിനൊപ്പം സാധാരണ പ്രവര്‍ത്തകന്‍ പോലും ചേര്‍ത്ത് പറഞ്ഞിരുന്നു ആ വിശേഷണം. തന്‍റെ തന്ത്രങ്ങളിലൂടെ ഇന്ത്യ മുഴുവന്‍ ബിജെപിയുടെ തേരോട്ടം സാധ്യമാക്കിയ നേതാവ്. 2013 ല്‍ മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം പാർട്ടി നടത്തിയ ഏറ്റവും നിര്‍ണായക തിരുമാനമായിരുന്നു അമിത് ഷായെ ഉത്തര്‍പ്രദേശിന്‍റെ തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുകയെന്നത്.