തുഷാർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് ഇപ്പോൾ എതിർപ്പില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. തുഷാർ വെള്ളാപ്പള്ളിയുമായി എസ്എൻഡിപിക്ക് സമദൂരം ആണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തുഷാർ വെള്ളാപ്പള്ളി എസ്എൻഡിപിയുടെ ഭാരവാഹിത്വം രാജിവെക്കുന്ന കാര്യം ഇപ്പോൾ പറയാൻ സാധിക്കില്ല. എസ്എൻഡിപിക്ക് ആരുമായും പ്രത്യേക മമതയോ വെറുപ്പോ ഇല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ തുഷാർ വെള്ളാപ്പള്ളി സ്ഥാനം രാജിവയ്ക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടിരുന്നു. സംഘടനയ്ക്ക് നാണക്കേട് ഉണ്ടാകരുത് എന്നാണ് മുൻപ് വെള്ളാപ്പള്ളി നടേശൻ തുഷാർ വെള്ളാപ്പള്ളിയോട് ആവശ്യപ്പെട്ടിരുന്നത്