ബിജെപിയെ സംബന്ധിച്ച് കേരളത്തിന്റെ ചരിത്ര പുരുഷന്‍ ആണ് ഒ രാജഗോപാല്‍. ഓരോതവണയും തോല്‍ക്കാന്‍ വേണ്ടി മാത്രം നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥി എന്ന ചീത്തപ്പേരിനെ, പക്ഷേ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ രാജഗോപാല്‍ മറികടന്നു. ചരിത്രത്തിലാദ്യമായി കേരളത്തില്‍ രാജഗോപാലിലൂടെ ബിജെപി അക്കൗണ്ട് തുറന്നു. കേരളത്തിലെ ബിജെപിയുടെ ആദ്യത്തെ നിയമസഭ കക്ഷി നേതാവും ആയി ഒ രാജഗോപാല്‍.