അതിർത്തിയിൽ വീണ്ടും ഇന്ത്യൻ വ്യോമസേനയുടെ ശക്തിപ്രകടനം. സൂപ്പർസോണിക്ക് വേഗതയോടുകൂടിയ മുൻ നിര യുദ്ധവിമാനങ്ങളിലാണ് അമൃത്സർ ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ ശക്തി പ്രകടനം കാഴ്ചവെച്ചത്. പാക് അധീന കശ്മീരിൽ പത്ത് കിലോമീറ്റർ ഭാഗത്ത് പാക് യുദ്ധവിമാനങ്ങൾ പറത്തിയിരുന്നു. വിവരമറിഞ്ഞ ഇന്ത്യൻ വ്യോമസേന സംഭവം വിശദമായി നിരീക്ഷിക്കുകയും,പ്രതിരോധത്തിനായി തയ്യാറെടുക്കുകയും ചെയ്തു.പാകിസ്ഥാൻ അതിർത്തിയിൽ വൻ സൈനിക വിന്യാസം നടത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു .ഇതിനെ പ്രതിരോധിക്കാനും,ഇന്ത്യയുടെ കരുത്ത് തെളിയിക്കാനുമായിട്ടാണ് ഇന്ത്യൻ വ്യോമസേന ഇത്തരത്തിൽ അഭ്യാസ പ്രകടനം നടത്തിയത്.