ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. വാതുവയ്പ്പ് കേസിൽ ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി ഇപ്പോള്‍ നീക്കിയിരിക്കുന്നത്. എന്നാൽ ഇപ്പോഴും ശ്രീശാന്തിനെ വാതുവയ്പ്പ് കേസിൽ നിന്ന് കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. ശ്രീശാന്ത് തെറ്റു ചെയ്തിട്ടുണ്ടാവാം എന്നാൽ ആ തെറ്റ് തെളിയിക്കപ്പെടേണ്ടതുണ്ട്. അതെന്തായാലും ആജീവനാന്തവിലക്കല്ല നൽകേണ്ടത് എന്നും കോടതി വ്യക്തമാക്കി. ശ്രീശാന്തിന് നൽകേണ്ട ശിക്ഷ എന്തെന്ന് ബിസിസിഐ മൂന്ന് മാസത്തിനകം തീരുമാനിച്ച് അറിയിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.