ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്എൻഡിപി ശരിദൂരം പാലിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ. ആർക്കുവേണ്ടിയും പ്രചാരണത്തിന് ഇറങ്ങില്ല എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പല അബദ്ധങ്ങളും തനിക്ക് പറ്റിയിട്ടുണ്ട്. എന്നാൽ ഇനി അത്തരത്തിലുള്ള അബദ്ധങ്ങൾ ഉണ്ടാകില്ല. തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യം തന്നോട് ആരും ചർച്ച ചെയ്തിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. യോഗം ഭാരവാഹികൾ മത്സരിക്കുന്നുണ്ടെങ്കിൽ ഭാരവാഹിത്വം ഒഴിയുക എന്നതിനാണ് അഭികാമ്യമെന്നും വെള്ളാപ്പള്ളി വിമർശിച്ചു. തിരുവനന്തപുരം ഒഴികെ മറ്റൊരു മണ്ഡലത്തിലും എൻഡിഎയ്ക്ക് വിജയസാധ്യത ഇല്ലെന്നും വെള്ളാപ്പള്ളി നടേശൻ പ്രസ്ഥാവിച്ചു.