സിപി ജലീൽ കൊലപാതകത്തിലെ മുഖ്യമന്ത്രിയുടെ മൗനം സംശയകരമെന്ന് ചെന്നിത്തല. സംഭവത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് സംശയകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളും സംശയങ്ങളുമാണ് പ്രചരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സംഭവത്തിലെ യഥാർത്ഥ വസ്തുതയാണ് ജനങ്ങൾക്ക് അറിയേണ്ടത് . സംഭവത്തിൽ നിഷ്പക്ഷമായ ഒരു അന്വേഷണമാണ് ആവശ്യമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫ് ഭരണകാലത്ത് ഒരു പൊടി ചോര ചീന്താതെയാണ് മാവോയിസ്റ്റുകളെ തന്ത്രപരമായി പിടികൂടിയതെന്നും രമേശ് ചെന്നിത്തല വാദിച്ചു.