കർണാടകയിൽ ജെഡിഎസ് –കോൺഗ്രസ് സഖ്യത്തിൽ തർക്കം രൂക്ഷം. കോൺഗ്രസിന്റെ മണ്ഡലമായ മാണ്ഡ്യയിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയാണ് നിലവിലെ തർക്കം. സുമലതയെ സ്ഥാനാർത്ഥിയാക്കണമെന്ന കോൺഗ്രസിന്റെ നിർദ്ദേശം ജെഡിഎസ് തള്ളിയതായതായും സൂചനയുണ്ട്. ലോക്സഭ സീറ്റുവിഭജന ചർച്ച എങ്ങുമെത്താതെ നിൽക്കുമ്പോഴാണ് വീണ്ടും കർണ്ണാടകത്തിൽ കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിലെ പുതിയ ഭിന്നത. 12 വട്ടം കോൺഗ്രസിനെ അധികാരത്തിലേറ്റിയ ഉറച്ച കോട്ടയായ മാണ്ഡ്യയെ ചൊല്ലിയാണ് നിലവിലെ തർക്കം.