വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് മിന്നുന്ന താരം. പ്രധാനമന്ത്രിയുടെ ജനപ്രീതി നിരന്തരം വർദ്ധിക്കുന്നതായാണ് സർവ്വേ ഫലങ്ങൾ പറയുന്നത്. പാക്കിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൂടുതൽ ജനപ്രീതി നേടിയെടുക്കാൻ സാധിച്ചത്. കേന്ദ്ര ബജറ്റിന്റെ പ്രഖ്യാപനവും പ്രധാനമന്ത്രിയുടെ ജനപ്രീതി വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. റിപ്പബ്ലിക് ടിവി നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാഹുൽ ഗാന്ധിയെക്കാൾ 13.3 ശതമാനമാണ് പ്രധാനമന്ത്രിക്ക് ജന പ്രീതി വർധിച്ചിരിക്കുന്നത്. എന്നാൽ സർവേയിൽ ഒരു വിഭാഗം പേർ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും അടുത്ത പ്രധാനമന്ത്രിയാകേണ്ടെന്ന അഭിപ്രായങ്ങളും പങ്കു വച്ചിട്ടുണ്ട്.