VS Achuthanandan, All you want to know about him
കേരളത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും അധികം ജനപിന്തുണയുള്ള നേതാവ് ആരെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉണ്ടാവൂ... വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ് അച്യുതാനന്ദന്‍!
ദശാബ്ദങ്ങള്‍ നീണ്ട സമര പോരാട്ടങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്തതാണ് വിഎസ് അച്യുതാനന്ദന്റെ ജനപിന്തുണ. പഴയ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ തുടങ്ങി, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിലൂടെ ആയിരുന്നു വിഎസ് അച്യുതാനന്ദന്റെ ജീവത വഴികള്‍.