ബലാകോട്ടിൽ വ്യോമസേന ലക്ഷ്യസ്ഥാനം കണ്ടെന്ന് കേന്ദ്ര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. എഫ്16 വിമാനം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചില്ലെന്ന വാദം പച്ചക്കള്ളമാണ്. ഇതിന് തെളിവുകളുണ്ടെന്നും അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. പാക്കിസ്ഥാനിലെ പോർവിമാനം തകർത്തതിനെ കുറിച്ച് പാകിസ്ഥാൻ മൗനം പാലിക്കുകയാണ്. മാത്രമല്ല ബലാകോട്ട് ആക്രമണത്തെക്കുറിച്ച് പാക്കിസ്ഥാൻ വ്യാജ പ്രചരണമാണ് നടത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.