supreme court orders mediation to settle ayodhya dispute
അയോധ്യ തർക്ക പരിഹാരത്തിന് മധ്യസ്ഥ ചർച്ച നടത്താൻ സുപ്രിം കോടതി നിർദ്ദേശം. മൂന്നംഗ സമിതിയെ മധ്യസ്ഥ ചർച്ചകൾക്കായി ഭരണഘടനാ ബെഞ്ച് നിയോഗിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ സമിതിയിൽ അഭിഭാഷകനായ ശ്രീറാം പഞ്ചു, ശ്രീ ശ്രീ രവിശങ്കർ എന്നിവരാണ് മറ്റ് അംഗങ്ങൾ.