ആം ആദ്മി പാർട്ടി നേതാവും റിതാല എംഎൽഎയുമായ മൊഹീന്ദർ ഗോയൽ ബലാത്സംഗ കേസിൽ അറസ്റ്റിൽ. ബലാത്സംഗത്തിനിരയായ യുവതിയുടെ പരാതിപ്രകാരം പ്രശാന്ത് വിഹാർ പൊലീസ് കേസെടുത്തു . ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൻഷന്റെ ആവശ്യവുമായി ബന്ധപ്പെട്ട് എംഎൽഎയെ കാണാൻ പോയപ്പോൾ അയാൾ കടന്നു പിടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കേസിൽ പോലീസ് ശക്തമായ അന്വേഷണം നടത്തുകയാണ്.