ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് പരഗ്വായുടെ സമ്പൂർണ പിന്തുണ. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്റെ ഭാഗമായി പരഗ്വായിലെത്തിയ ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനോടാണ് പരഗ്വായ് രാഷ്ട്രപതി മരിയോ അബ്ദോ ബെനിറ്റസ് പിന്തുണയറിയിച്ചത്. ഭീകരതയ്ക്കെതിരെ ഇരു രാഷ്ട്രങ്ങളും ഒരുമിച്ചു നിൽക്കാൻ വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു. പുൽവാമ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായും ഇന്ത്യയുടെ ആശങ്ക രാജ്യാന്തര തലത്തിൽ ഉന്നയിക്കുമെന്നും ബെനിറ്റസ് ഉറപ്പ് നൽകി.