2019ലും നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കൊടുങ്ങല്ലൂരിൽ നടന്ന പരിവർത്തൻ യാത്രയിലാണ് സ്മൃതി ഇറാനി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിന് ഇന്ത്യൻ സേനയുടെ കരുത്ത് കാട്ടികൊടുത്ത നേതാവാണ്. ഇങ്ങനെ ഒരു നേതാവിനെയാണ് രാജ്യത്തിന് ആവശ്യമെന്നും സ്മൃതി ഇറാനി പറഞ്ഞു. കോൺഗ്രസ് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും സ്മൃതി കൂട്ടിച്ചേർത്തു