കർഷക ആത്മഹത്യയ്ക്കുള്ള സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്ന് മന്ത്രി ഇ പി ജയരാജന്‍

malayalamexpresstv 2019-03-04

Views 79

കർഷക ആത്മഹത്യയ്ക്കുള്ള സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്ന് മന്ത്രി ഇ പി ജയരാജന്‍. സംസ്ഥാനത്ത് കടക്കെണിയെ തുടർന്ന് കര്‍ഷകര്‍ തുടര്‍ച്ചയായി ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. പ്രളയ ശേഷം സംസ്ഥാനത്ത് പതിനൊന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് കര്‍ഷക സംഘടനകളുടെ കണക്ക്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇടുക്കിയിൽ മാത്രം മൂന്ന് കര്‍ഷകരാണ് ജീവനൊടുക്കിയത്. പ്രളയത്തിൽ കൃഷി നശിച്ച് വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് ഇവർക്ക് ജീവനൊടുക്കേണ്ടിവന്നത്. ദുരിതബാധിത മേഖലകളിലെ ബാങ്ക് വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കുകയും വായ്പകള്‍ പുനഃക്രമീകരിക്കുകയും ചെയ്തെങ്കിലും സര്‍ഫാസി നിയമത്തിന്‍റെയും മറ്റും മറവില്‍ പല ബാങ്കുകളും ജപ്തി നടപടികള്‍ തുടര്‍ന്നു. പ്രളയത്തില്‍ ജീവനോപാധികള്‍ പാടെ തകര്‍ന്ന കര്‍ഷകര്‍ ബാങ്കുകളുടെ സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് ജീവനൊടുക്കുന്നതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു

Share This Video


Download

  
Report form
RELATED VIDEOS