ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാതെ പാക്കിസ്ഥാനുമായി ഒരു ചർച്ചയ്ക്കും തയ്യാറാകില്ലെന്ന് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സമാധാന ചർച്ചനടത്താൻ ഇമ്രാൻഖാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത് പ്രധാനമന്ത്രി തള്ളുകയും ചെയ്തു. പ്രധാനമന്ത്രിയുമായി ഇമ്രാൻ ഖാൻ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ വിങ് കമാൻഡർ അഭിനന്ദനനെ മോചിപ്പിക്കാതെ ഒരു ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ആയിരുന്നു ഇന്ത്യയുടെ നിലപാട്. അതിർത്തിയിൽ ഇപ്പോഴും പാകിസ്ഥാൻ സംഘർഷം സൃഷ്ടിക്കുന്നതിനാൽ ചർച്ചയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യ.