KC Venugopal MP
ആലപ്പുഴയുടെ എംപി എന്ന നിലയിലല്ല കോൺഗ്രസിന്റെ കരുത്തുറ്റ ദേശീയ നേതാവ് എന്ന നിലയിലാണ് കെ സി വേണുഗോപാൽ ഇന്ന് അറിയപ്പെടുന്നത്. കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി രാഹുൽ ഗാന്ധി അദ്ദേഹത്തെ നിയോഗിച്ചു. കോൺഗ്രസിൻരെ സംഘടനാ സംവിധാനത്തിൽ രണ്ടാമനായി ആലപ്പുഴയുടെ എംപി മാറി. ഈ ചുമതലയിൽ നിയോഗിക്കപ്പെടുന്ന ആദ്യ മലയാളിയാണ് കെസി വേണുഗോപാൽ എന്ന പ്രത്യേകത കൂടിയുണ്ട്.