norka roots recruitment
ഇടനിലക്കാരുടെ ഇടപെടലുകളില്ലാതെ കുറഞ്ഞ ചെലവില്‍ വിദേശ ജോലി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് കേരള സര്‍ക്കാരിന് കീഴില്‍ പ്രവാസിക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ്. ജി.സി.സി രാജ്യങ്ങളിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിന് വേഗം കൂട്ടുന്നതിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്സ് വിദേശ റിക്രൂട്ട്മെന്റ് വിഭാഗം മുഖേന ദ്വൈവാര റിക്രൂട്ട്മെന്റ് ആരംഭിച്ചതാണ് ഇതില്‍ ഏറ്റവും പുതിയ ചുവടുവയ്പ്പ്.